Tuesday, March 24, 2026

നിയമസഭാ തിരഞ്ഞെടുപ്പ് 2026: യുഡിഎഫിന്റെ അഞ്ച് ‘സീറ്റുകൾ’ അപകടത്തിൽ

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ പലതിലും അനിശ്ചിതത്വം നിലനിൽക്കുന്നു എന്ന സൂചനകൾ പുറത്തുവരുന്നു. ഭരണവിരുദ്ധ വികാരത്തേക്കാൾ പ്രാദേശിക ഘടകങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാകപ്പിഴകളും യുഡിഎഫിന് അഞ്ച് പ്രധാന മണ്ഡലങ്ങളിൽ ഭീഷണിയാകുന്നുണ്ട്. ഒരുപക്ഷേ ഈ മണ്ഡലങ്ങളിൽ യുഡിഎഫ് തോൽക്കാനും സാധ്യത ഏറെയാണ്. ഗ്രൗണ്ട് റിയാലിറ്റിയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഇത്തരത്തിലൊരു പ്രവചനം വരുന്നത്.

യുഡിഎഫ് വെല്ലുവിളി നേരിടുന്ന ആ അഞ്ച് മണ്ഡലങ്ങൾ ഏതെല്ലാം ആണെന്ന് പരിശേധിക്കാം

1, മഞ്ചേശ്വരം
ബിജെപി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇവിടെ കെ. സുരേന്ദ്രന്റെ സാന്നിധ്യം യുഡിഎഫിന് തലവേദനയാകുന്നു. കഴിഞ്ഞ തവണ വെറും 745 വോട്ടുകൾക്ക് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ബിജെപി സർവ്വസജ്ജമായാണ് ഇത്തവണ എത്തുന്നത്. കെ. സുരേന്ദ്രൻ വീണ്ടും ജനവിധി തേടുന്നത് ബിജെപി പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്നു. കൂടാതെ, എസ്ഡിപിഐ സ്ഥാനാർത്ഥിയായി ‘അഷറഫ്’ എന്ന പേരുള്ള വ്യക്തിയാണ് മത്സരിക്കുന്നത്. ഇത് യുഡിഎഫ് സ്ഥാനാർത്ഥിയായ എ.കെ.എം. അഷറഫിന്റെ വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. ക്രിസ്ത്യൻ വോട്ടുകളിൽ ഒരു വിഭാഗം ബിജെപിയിലേക്ക് ചായുന്നതും യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിച്ചേക്കാം.

2
പാലക്കാട്
യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പാലക്കാട് ഇത്തവണ അനിശ്ചിതത്വത്തിലാണ്. സിറ്റിങ് എംഎൽഎ രാഹുൽ മാംകൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾ ബിജെപി വലിയ പ്രചാരണ വിഷയമാക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ എത്തുന്നതോടെ മത്സരം പ്രവചനാതീതമായി മാറി. എൻഎംആർ റസാഖിന്റെ സാന്നിധ്യം മുസ്ലീം വോട്ടുകളിൽ യുഡിഎഫിനുള്ള മേധാവിത്വം കുറയ്ക്കാൻ കാരണമായേക്കാം. രമേഷ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വം ഗൗരവകരമായ ഒരു രാഷ്ട്രീയ പോരാട്ടത്തിന് എത്രത്തോളം ഗുണകരമാകുമെന്നത് കണ്ടറിയണം.


  1. തൃപ്പൂണിത്തറ
    കെ. ബാബുവിന്റെ പിന്മാറ്റത്തോടെ തൃപ്പൂണിത്തറയിൽ യുഡിഎഫിന് പഴയ ആധിപത്യം നഷ്ടപ്പെട്ടേക്കാം.
    പരിചയസമ്പന്നനായ കെ. ബാബുവിന് പകരം ദീപക് ജോയ് വരുമ്പോൾ അത് വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നത് നിർണ്ണായകമാണ്.
    എൻഡിഎ സഖ്യത്തിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി സിനിമാ താരം അഞ്ജലി മത്സരിക്കുന്നത് നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. തൃപ്പൂണിത്തറ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ ശക്തമായ സംഘടനാ സംവിധാനവും ഇവിടെ യുഡിഎഫിന് ഭീഷണിയാണ്.

4
പെരുമ്പാവൂർ

മുന്നണികളെ മാറി പരീക്ഷിക്കുന്ന ചരിത്രമുള്ള പെരുമ്പാവൂരിൽ ഇത്തവണ യുഡിഎഫിന് അടിപതറാൻ സാധ്യതയുണ്ട്. സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നൽകാത്തത് പ്രാദേശിക തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് യുഡിഎഫിനുള്ളിലെ ഐക്യത്തെ ബാധിച്ചേക്കാം. ഈ പുതിയ സഖ്യം മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. വോട്ട് വിഹിതത്തിൽ ഉണ്ടാകുന്ന നേരിയ മാറ്റം പോലും ഇവിടെ ഫലം അട്ടിമറിക്കാൻ പര്യാപ്തമാണ്.

5
പാലാ
പാലായിൽ മാണി സി. കാപ്പന്റെ വ്യക്തിപ്രഭാവത്തിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നത്. എന്നാൽ കാര്യങ്ങൾ അത്ര ശുഭകരമല്ല.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് കാപ്പനോടുള്ള വിയോജിപ്പ് വോട്ടിങ്ങിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുമ്പോൾ അദ്ദേഹം പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്നതാണ് പ്രധാനം. ഷോൺ പിടിക്കുന്ന വലിയൊരു ശതമാനം വോട്ടുകൾ യുഡിഎഫിന്റെ വിജയസാധ്യതയെ ദുർബലപ്പെടുത്തിയേക്കാം.

അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭയിൽ നിന്നുള്ള മൂന്ന് പ്രമുഖർ മത്സരരംഗത്തുണ്ട്. പുതുപ്പള്ളി സെന്റ് ജോർജ് ഇടവക അംഗം ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ജനവിധി തേടുമ്പോൾ, ഊരമന താബോർ സെന്റ് ജോർജ് ഇടവക അംഗം അബിൻ വർക്കിയും അങ്ങാടിക്കൽ ഇടവക അംഗം മന്ത്രി വീണാ ജോർജും തമ്മിൽ ഒരേ സഭയിലെ രണ്ടുപേർ നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!