ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിൽ പെട്രോൾ വില വർധനയ്ക്ക് പിന്നാലെ ഡീസൽ വിലയിലും മാറ്റം. ചൊവ്വാഴ്ച രാത്രി പ്രവിശ്യയിലെ ഡീസൽ വില 6.9 സെൻ്റ് വർധിച്ചതായി പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് റിപ്പോർട്ട് ചെയ്തു. ലിറ്ററിന് 249.4 സെൻ്റാണ് പുതിയ നിരക്ക്.

അതേസമയം ദ്വീപിലെ സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമൊന്നും വന്നിട്ടില്ല. ഏറ്റവും കുറഞ്ഞ വില ഇപ്പോഴും ലിറ്ററിന് 186.6 സെൻ്റായി തുടരുന്നു.
