Wednesday, March 25, 2026

”ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി”യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തിൽ ഓൺലൈനിൽ പങ്കെടുത്ത്‌ രാഹുൽ ഗാന്ധി

കോഴിക്കോട്: ഇന്നലെ ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു മലയാളി നഴ്സ് ഉറങ്ങാതെ, ആശുപത്രി കിടക്കയിലുള്ള തന്റെ അമ്മയെ പരിചരിച്ചെന്ന്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടം. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. രാഹുൽ ഗാന്ധി വരു​മെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര ഉപേക്ഷിച്ച് ഓൺലൈനായി പങ്കെടുത്തത്.

നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. നെഞ്ചുവേദനയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയാഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ മലയാളി വനിതകൾ ഐക്യം കോർത്തിണക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടം. യഥാർത്ഥത്തിൽ രണ്ട് പേർ തമ്മിലാണ് മത്സരിക്കുന്നത്. ഒന്ന് ഐക്യ ജനാധിപത്യ മുന്നണി. മറ്റേത് ബി.ജെ.പിയും എൽ.ഡിഎഫും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണ്. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നരേന്ദ്ര മോദിയും 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേരളത്തിലെ മുഖ്യ മന്ത്രിയും പറയുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഭരണകൂടത്തോട് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ടെന്ന് പോലും അവർ വിസ്മരിക്കുന്നെന്നും രാഹുൽ ഗാന്ധി അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!