Wednesday, March 25, 2026

എൻഡിപി നേതൃത്വമത്സരം: സ്ഥാനാർത്ഥികളെ പരിചയമില്ലെന്ന് വോട്ടർമാർ

ഓട്ടവ : ആറ് മാസത്തെ പ്രചാരണത്തിനു ശേഷവും നേതൃത്വ സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് എൻഡിപി വോട്ടർമാർ. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ ഒരു തവണയെങ്കിലും ഫെഡറൽ എൻ‌ഡി‌പിക്ക് വോട്ട് ചെയ്തവരിൽ പകുതിയോളം പേർക്കും നിലവിലെ നേതൃത്വ സ്ഥാനാർത്ഥികളെ പരിചയമില്ലെന്ന് പുതിയ സർവേ കണ്ടെത്തി. 2015 നും 2025 നും ഇടയിൽ ഒരു തവണയെങ്കിലും എൻ‌ഡി‌പിക്ക് വോട്ട് ചെയ്ത 1,100 കനേഡിയൻ പൗരന്മാരിൽ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. നേതൃത്വ മത്സര വോട്ടെടുപ്പ് മാർച്ച് 28 ശനിയാഴ്ച അവസാനിക്കും. തുടർന്ന് പുതിയ ലീഡറെ മാർച്ച് 29-ന് പ്രഖ്യാപിക്കും.

ആരാണ് മികച്ച ലീഡർ എന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്തവരിൽ 44% പേരും സ്ഥാനാർത്ഥിയെ പരിചയമില്ലെന്ന് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷമായി എൻ‌ഡി‌പിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവർക്ക് പോലും നേതൃത്വ സ്ഥാനാർത്ഥികളെ പരിചയമില്ലെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ ചലച്ചിത്ര നിർമ്മാതാവ് അവി ലൂയിസിനാണ് പിന്തുണ കൂടുതൽ. 13% പേർ അദ്ദേഹം മികച്ച ലീഡറാകുമെന്ന് പ്രതികരിച്ചു. ആൽബർട്ട എംപി ഹീതർ മക്ഫെർസണിനെ ഒമ്പത് ശതമാനം പേർ മാത്രമാണ് പിന്തുണയ്ക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!