Friday, April 17, 2026

ബാഗിൽ കഞ്ചാവ്: എയർ ഇന്ത്യ സഹപൈലറ്റിനെ യുഎസ് നാടുകടത്തി

സാൻഫ്രാൻസിസ്കോ: ബാഗിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ സഹപൈലറ്റിനെ അമേരിക്ക നാടുകടത്തി. സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏപ്രിൽ 14-നാണ് സംഭവം നടന്നത്.

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ ഡ്യൂട്ടിക്കായി യാത്രക്കാരനായി എത്തിയതായിരുന്നു പൈലറ്റ്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ഇദ്ദേഹത്തിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റിനെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ യുഎസ് അധികൃതർ അനുവദിച്ചില്ല. വിവരമറിഞ്ഞ എയർ ഇന്ത്യ മാനേജ്‌മെന്റ് ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്ത വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ നിർദ്ദേശിച്ചു.

സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് (DGCA) എയർ ഇന്ത്യ റിപ്പോർട്ട് നൽകി. നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലെന്നും പൈലറ്റിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെങ്കിലും അത് കൈവശം വെച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മടക്കയാത്രയ്ക്കുള്ള വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് നടപടി നേരിട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!