കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ യുഡിഎഫിന്റെ ആധിപത്യം നിലനിർത്തി ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വലിയ ഭൂരിപക്ഷം ഉറപ്പാക്കിയ ചാണ്ടി ഉമ്മൻ, തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ സ്മരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
“നമ്മൾ ജയിച്ചു അപ്പാ…” എന്ന ഹൃസ്വമായ വരികളിലൂടെയാണ് അദ്ദേഹം തന്റെ വിജയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് വെല്ലുവിളിയുയർത്താൻ കഴിയാത്ത വിധം വലിയ ലീഡാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നേടിയത്.

സംസ്ഥാനത്ത് ഉടനീളം വീശിയടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രതിഫലനം പുതുപ്പള്ളിയിലും ദൃശ്യമായി. പുതുപ്പള്ളിയിലെ ജനങ്ങൾ വലിയ രീതിയിൽ പിന്തുണ നൽകിയതിന്റെ ആവേശത്തിലാണ് ചാണ്ടി ഉമ്മനും യുഡിഎഫ് പ്രവർത്തകരും. പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ മണ്ഡലത്തിലെമ്പാടും യുഡിഎഫ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായി വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
