Friday, May 8, 2026

കാനഡയിൽ മലയാളി യുവതി ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു; കുടുംബത്തെ സഹായിക്കാൻ ഗോഫണ്ട്മീ ചലഞ്ച്

​ടെറസ്: കാനഡയിലെ ടെറസ് കമ്മ്യൂണിറ്റിയിലെ സജീവ സാന്നിധ്യമായിരുന്ന മലയാളി യുവതി നമിത സെബാസ്റ്റ്യൻ (34) അന്തരിച്ചു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ മെയ് ഏഴിനായിരുന്നു മരണം. പ്രിൻസ് ജോർജിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കുടുംബത്തിന്‍റെ അത്താണിയായിരുന്ന നമിതയുടെ വേർപാട് പ്രദേശത്തെ മലയാളിസമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഭർത്താവ് ജിതിൻ ജേക്കബ് തോമസിനും അഞ്ചു വയസ്സുകാരിയായ മകൾ നതാനിയയ്ക്കും ഒപ്പമാണ് നമിതയുടെ താമസം. ചികിത്സയ്ക്കും മറ്റുമായി വലിയൊരു തുക ചെലവഴിക്കേണ്ടിവന്നതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്.

പ്രിൻസ് ജോർജിൽ നിന്നും നമിതയുടെ ഭൗതികശരീരം ടെറസിലേക്ക് എത്തിക്കുന്നതിനും, സംസ്കാര ചടങ്ങുകൾക്കുമായി ഇനിയും പണം ആവശ്യമാണ്. കൂടാതെ, കേരളത്തിലുള്ള അടുത്ത ബന്ധുക്കളെ കാനഡയിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അപ്രതീക്ഷിതമായ ഈ വേർപാടിൽ പകച്ചുനിൽക്കുന്ന ഭർത്താവ് ജിതിൻ ജേക്കബ് തോമസിനെയും മകളെയും സഹായിക്കുന്നതിനായി സുഹൃത്തുക്കളും പ്രവാസി മലയാളി കൂട്ടായ്മകളും ചേർന്ന് ഒരു GoFundMe പേജ് ആരംഭിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് https://gofund.me/32e33b352 എന്ന GoFundMe ലിങ്ക് വഴി തുക കൈമാറാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!