അബോട്ട്സ്ഫോർഡ് (ബ്രിട്ടീഷ് കൊളംബിയ): അബോട്ട്സ്ഫോർഡിൽ താമസിക്കുന്ന രാജേഷ് രവീന്ദ്രന്റെ ഭാര്യ അനിത രാജേഷ് അന്തരിച്ചു. സ്വന്തം വസതിയിലായിരുന്നു അന്ത്യം.
അനിതയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മലയാളി സമൂഹത്തിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറിയിരുന്ന അനിത, തന്റെ ദയ നിറഞ്ഞ സമീപനം കൊണ്ട് ചുറ്റുമുള്ള ഒട്ടേറെ പേരുടെ ഹൃദയം കവർന്ന വ്യക്തിയായിരുന്നുവെന്ന് KCABC വക്താക്കള്‍ സ്മരിച്ചു. പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്ന രാജേഷിന്റെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും, ഈ കഠിനമായ സാഹചര്യത്തെ നേരിടാൻ ദൈവവും പ്രാർത്ഥനകളും അവർക്ക് തുണയാകട്ടെ എന്നും സംഘടന അറിയിച്ചു.

