Monday, June 22, 2026

ഷാപ്പിൽനിന്ന് മീൻ തലക്കറി കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; യുവാവ് മരിച്ചു

കോട്ടയം ∙ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇവർ പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്. ക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോട്ടയം കുമരകത്തെയും കോട്ടയത്തെയും ആശുപത്രികളിൽ ഇവർ ചികിത്സ തേടുകയായിരുന്നു. ഷാപ്പിലെത്തിയ സംഘം തലക്കറിയാണ് കഴിച്ചതെന്നാണ് ഡോക്ടർമാർക്ക് നൽകിയ വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!