Friday, July 3, 2026

സെന്റ് ജോൺസിലെ സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം

ന്യൂഫൗണ്ട്ലാൻഡ് & ലാബ്രഡോർ : സെന്റ് ജോൺസ് സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ മാർ തോമശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ്, പരിശുദ്ധ കന്യകാമറിയം എന്നിവരുടെ സംയുക്ത തിരുന്നാളിന് ജൂലൈ 3 വെള്ളിയാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു.ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് തിരുനാൾ ദിനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, നൊവേന, പ്രത്യേക പ്രാർത്ഥനകൾ, ദിവ്യകാരുണ്യ ആരാധന, തിരുനാൾ പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.ന്യൂഫൗണ്ട്ലാൻഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ തിരുനാളിൽ പങ്കെടുക്കുന്നതിനായി സെന്റ് ജോൺസിലേക്ക് എത്തിച്ചേരും.

ആത്മീയ വളർച്ചയ്ക്കും കുടുംബങ്ങളുടെ ഐക്യത്തിനും സമൂഹത്തിലെ സൗഹാർദത്തിനും പ്രാധാന്യം നൽകുന്ന സന്ദേശങ്ങളോടെയാണ് ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച നടന്നവിശുദ്ധ കുർബാനയ്ക്ക് ഫാ. സുനോജ് തോമസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. തോമസ് കളരിപറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജൂലൈ 4 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകണം നടക്കും. മുഖ്യ കാർമികനായി മാർ ജോസ് കല്ലുവേലിൽ പിതാവ് പങ്കെടുക്കും. സഹകാർമികരായി ഫാ. നോബി തോമസ്, ഫാ. തോമസ് കളരിപറമ്പിൽ എന്നിവർ പങ്കെടുക്കും.


തിരുനാളിന്റെ സമാപന ദിവസമായ ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 5.00 മണിക്ക് ആഘോഷപൂർവമായ തിരുനാൾ വിശുദ്ധ കുർബാന നടക്കും. മുഖ്യ കാർമികൻ മാർ ജോസ് കല്ലുവേലിൽ പിതാവാണ്.
വൈകിട്ട് 6.30-ന് തിരുനാൾ പ്രദക്ഷിണവും രാത്രി 8.00 മണിക്ക് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ന്യൂഫൗണ്ട്ലാൻഡിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്ന സെന്റ് തോമസ് സീറോ മലബാർ ചർച്ചിന്റെ വാർഷിക തിരുനാളിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!