പ്രവാസലോകത്ത് കേരളത്തിന്റെ തനിമയും സംസ്കാരവും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ‘കേരള ഫെസ്റ്റ് 2026’, ISSSAC Halifax (Integrated Social Service Society – Action Canada)-ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നോവ സ്കോഷ പ്രവിശ്യയിൽ, ഹാലിഫാക്സിലെ Africville Park-ൽ (Halifax, Canada), വരുന്ന ആഗസ്റ്റ് 15-ന് വൈകുന്നേരം 4:00 മണി മുതൽ ഈ വർഷത്തെ ആഘോഷങ്ങൾ അരങ്ങേറുന്നത്.

കഴിഞ്ഞ വർഷം നടന്ന കേരള ഫെസ്റ്റിന്റെ തുടക്ക വർഷത്തിൽ തന്നെ ആയിരത്തിലധികം ആളുകൾ പങ്കെടുത്തത് Kerala Fest ’25 നെ വളരെ വലിയൊരു വിജയമാക്കി മാറ്റിയിരുന്നു. കാനഡയിലെ കർശനമായ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചും, അധികാരികളിൽ നിന്നും കൃത്യമായ അനുമതികൾ വാങ്ങി മികച്ച സംഘാടന മികവ് പുലർത്തിയും നടത്തിയ Kerala Fest’ 25 ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രൊവിൻഷ്യൽ പാർലമെന്റിന്റെ അംഗീകാരം വരെ നേടിയെടുക്കാൻ കഴിഞ്ഞുവെന്നത് പ്രവാസി മലയാളി സമൂഹത്തിന് ഒട്ടാകെ അഭിമാനകരമായ നേട്ടമാണ്.

കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ഈ വർഷവും Kerala Fest’ 26 ലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. നാടൻ കലാരൂപങ്ങൾ, ആവേശകരമായ ഗെയിമുകൾ, കേരളത്തിന്റെ തനിമ തുളുമ്പുന്ന നാടൻ ഭക്ഷണ ശാലകൾ എന്നിവയെല്ലാം ഈ വർഷത്തെയും പ്രധാന ആകർഷണങ്ങളായിരിക്കും. പ്രായഭേദമന്യേ എല്ലാവർക്കും ഒത്തുകൂടാനും കേരളത്തിന്റെ ഓർമ്മകൾ പങ്കിടാനും ഇതൊരു വേദിമൊരുക്കും.

നാടിന്റെ സ്പന്ദനങ്ങൾ പ്രവാസഭൂമിയിലും ഒരേ മനസ്സോടെ അടയാളപ്പെടുത്തുന്ന ഈ മഹാസംഗത്തിലേക്ക് നോവ സ്കോഷയിലെ മുഴുവൻ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രോഗ്രാമിന്റെ വിശദാംശങ്ങൾ:
▪️തീയതി: 2026 ആഗസ്റ്റ് 15
▪️സമയം: വൈകുന്നേരം 4:00 മണി മുതൽ
▪️സ്ഥലം: Africville Park, Halifax, Nova Scotia, Canada
▪️പ്രവേശനം: സൗജന്യം (Free Entry)
