വാഷിങ്ടൺ: അവസാന നിമിഷം കാനഡ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചതാണ് കാനഡ-അമേരിക്ക വ്യാപാര ചർച്ചകൾ തകരാൻ കാരണമായതെന്ന് യു.എസ്. ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ കുറ്റപ്പെടുത്തി. സിഎൻബിസിയുടെ “സ്ക്വാക്ക് ബോക്സ്” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചകൾ തകർന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പരാമർശം. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം നിലവിൽ വന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.

അതേസമയം, ചർച്ച പരാജയത്തിൽ കാനഡയുടെ നിലപാടാണ് പ്രധാനമെന്ന് ഗ്രീർ വ്യക്തമാക്കിയെങ്കിലും, ഇക്കാര്യത്തിൽ കനേഡിയൻ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
