Friday, August 28, 2026

ലിബറൽ എംപി സൽമ സാഹിദിന്റെ സ്കാർബറോ വസതിക്ക് പുറത്ത് വാഹനങ്ങൾക്ക് തീവെച്ചത് ; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

ടൊറോന്റോ: സ്കാർബറോയിലെ ലിബറൽ എംപി സൽമ സാഹിദിന്റെ വസതിക്ക് പുറത്ത് അഞ്ച് വാഹനങ്ങൾക്ക് തീവെച്ച സംഭവത്തിൽ പോലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. ബെല്ലാമി റോഡ് നോർത്ത്-ലോറൻസ് അവന്യൂ ഈസ്റ്റ് മേഖലയ്ക്ക് സമീപമുള്ള വസതിയുടെ പുറത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പുറത്തുവിട്ട ദൃശ്യങ്ങളിൽ ഒരു വ്യക്തി വാഹനങ്ങൾക്ക് സമീപം എത്തി ദാഹക വസ്തു ഒഴിക്കുന്നതും തുടർന്ന് രണ്ട് വാഹനങ്ങൾക്ക് തീകൊളുത്തുന്നതും കാണാമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വീടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ, രാഷ്ട്രീയ പ്രതിനിധിയുടെ വസതിക്ക് സമീപം നടന്ന തീവെപ്പ് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. രാഷ്ട്രീയ പ്രവർത്തകരെയും പൊതുപ്രതിനിധികളെയും ലക്ഷ്യമിട്ടുള്ള ഭീഷണികളും അക്രമങ്ങളും ഗൗരവത്തോടെ കാണുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!