Monday, September 7, 2026

ചിറ്റൂർ മുൻ MLA കെ. അച്യുതൻ അന്തരിച്ചു

പാലക്കാട്: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു.76 വയസായിരുന്നു. ചിറ്റൂർ നിയമസഭാ മണ്ഡലത്തെ നാല് തവണ പ്രതിനിധീകരിച്ച അദ്ദേഹം ചിറ്റൂർ നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്.

1950ൽ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലാണ് കെ. അച്യുതൻ ജനിച്ചത്. 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു.

കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലം ചിറ്റൂരിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവമായിരുന്ന കെ. അച്യുതന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!