Sunday, September 13, 2026

ഇന്തോനേഷ്യ കപ്പലപകടം: മരണം ആറായി; 97 പേരെ രക്ഷപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രാകപ്പല്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ മരിച്ചു. ജാവ കടലില്‍ അപകടത്തില്‍പ്പെട്ട ‘ദ വെര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് 8’ എന്ന കപ്പലിലുണ്ടായിരുന്ന 97 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

കിഴക്കന്‍ ജാവയില്‍ നിന്ന് 243 യാത്രക്കാരുമായി തെക്കന്‍ കലിമന്താന്‍ പ്രവിശ്യയിലെ ബഞ്ചര്‍മാസിനിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെ യാത്ര തിരിച്ച കപ്പലുമായി ഇന്ന് പുലര്‍ച്ചെയോടെയാണ് ബന്ധം നഷ്ടമായത്. ബന്‍ജര്‍മാസിന്‍ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം.

ബന്ധം വേര്‍പെട്ട് രണ്ട് മണിക്കൂറിനു ശേഷമാണ് രക്ഷാസേനയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കപ്പല്‍ മുങ്ങിയതാണോ അതോ മറിഞ്ഞതാണോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!