ദുബായ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുകാവു നഗരത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കോംഗോ സര്‍ക്കാരിനും യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രാലയം, ദുരന്തത്തില്‍ കോംഗോ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യവും വ്യക്തമാക്കി.

സെപ്റ്റംബര്‍ 11-നാണ് കിഴക്കന്‍ കോംഗോയിലെ ബുകാവുവില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു വീടിന് പിടിച്ച തീ സമീപത്തെ ഉജാമ, ഫുറാഹ എന്നീ പ്രൈമറി സ്‌കൂളുകളിലേക്കും വീടുകളിലേക്കും വേഗത്തില്‍ പടരുകയായിരുന്നു. അപകടത്തില്‍ 29 പേര്‍ മരണപ്പെടുകയും 300-ലേറെ വീടുകളും രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.
