Tuesday, September 15, 2026

റവ. ഡോ. ജോർജ് എം. ജോൺ (84) നിര്യാതനായി

ടൊറന്റോ: കാനഡയിലെ സി.എസ്.ഐ (CSI) ടൊറന്റോ ഇടവകയുടെ പ്രഥമ വികാരിയും പ്രമുഖ സഭാ നേതാവുമായ റവ. ഡോ. ജോർജ് എം. ജോൺ (84) നിര്യാതനായി. സെപ്റ്റംബർ 7 തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയിലും സി.എസ്.ഐ സഭയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

പത്തനംതിട്ട കുഴിക്കാല്ല പുതുച്ചിറ മണ്ണിൽ കുടുംബാംഗമായ അദ്ദേഹം എഴുപതുകളുടെ തുടക്കത്തിലാണ് കുടുംബസമേതം കാനഡയിലേക്ക് കുടിയേറിയത്. സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളിലൊരാളായിരുന്ന അദ്ദേഹം കാനഡയിലെത്തിയ ശേഷവും സഭാ പ്രവർത്തനങ്ങളിൽ സജീവമായി തുടർന്നു.

ടൊറന്റോയിലെ സി.എസ്.ഐ സഭയുടെ ആദ്യ പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ കോട്ടയത്ത് വെച്ച് ബിഷപ്പ് റവ. എം.സി. മാണിയിൽ നിന്നും ഡീക്കൻ, പ്രെസ്ബിറ്റർ പട്ടങ്ങൾ സ്വീകരിച്ച അദ്ദേഹം, തുടർന്ന് 1986 ജൂലൈ 26-നാണ് ടൊറന്റോ സി.എസ്.ഐ ചർച്ചിൽ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകിയത്. കുഴിക്കാല്ല സി.എം.എസ് ഹൈസ്കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സഭാ ശുശ്രൂഷകൾക്കൊപ്പം പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

പൊതുദർശനം സെപ്റ്റംബർ 16 ബുധനാഴ്ച 9:30 AM മുതൽ 11.30 AM വരെ സെന്റ് മേരീസ് സി.എസ്.ഐ. ചർച്ച് കുഴിക്കാലയിൽ നടക്കും. തുടര്‍ന്ന് ഭൗതികശരീരം കാനഡയിലെ ടോറന്റോയില്‍ എത്തിച്ച് സംസ്‌കാരം നടത്തും. തീയതിയും സമയവും പിന്നീട് അറിയിക്കും.

ഭാര്യ: ഡോ. എലിസബത്ത് ജോർജ്
മക്കൾ: ജോൺ ജോർജ്, ഡോ. ആൻ മിൽസ്
മരുമക്കള്‍: റാണി ജേക്കബ്, പാസ്റ്റര്‍ സാമുവല്‍ മില്‍സ്, രണ്ട് പേരക്കുട്ടികൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!