Wednesday, September 16, 2026

അര്‍ജന്റീന ജേഴ്‌സിയില്‍ മെസി അവസാനമായി ഇറങ്ങുന്നു; വിടവാങ്ങല്‍ മത്സരം ഒക്ടോബര്‍ 6ന്

ബുവാനോസ് ആരീസ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്‌സിയില്‍ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബര്‍ 6-ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനാണ് അര്‍ജന്റീനയുടെ എതിരാളികള്‍. തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസിലെ ചരിത്രപ്രസിദ്ധമായ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിന്‍ഡോയില്‍ അര്‍ജന്റീന സ്വന്തം നാട്ടില്‍ മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇതില്‍ ബെനിനെതിരായ പോരാട്ടത്തിലാകും മെസ്സി അവസാനമായി ബൂട്ടണിയുക. ദേശീയ ടീമിനായുള്ള മെസ്സിയുടെ 208-ാമത്തെ മത്സരമാണിത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അവിസ്മരണീയമായ യാത്രയയപ്പ് നല്‍കാനാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം.

മെസ്സിയുടെ ചരിത്രപരമായ വിടവാങ്ങല്‍ മത്സരത്തിന് സാക്ഷികളാകാന്‍ 2022-ല്‍ ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തിയ അര്‍ജന്റീന ടീമിലെ മുഴുവന്‍ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!