Thursday, September 24, 2026

ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ മുഖ്യമന്ത്രിയുടെ പേരും

കൊച്ചി: സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്.

മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകൾ ഇതിലുണ്ട്.
രാഷ്ട്രീയ നേതാക്കൾക്ക് പുറമെ അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവരുടെ പേരുകളും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പണം നൽകിയ വ്യക്തികളുടെ പേരുകളും തുകയുടെ വിവരങ്ങളും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽനിന്ന് വ്യക്തമാകുന്നു.

അതേസമയം, ഖനനവുമായി ബന്ധപ്പെട്ട് വെല്ലുവിളി നേരിട്ട ഘട്ടത്തിലാണ് പണം നൽകിയതെന്ന് ശശിധരൻ കർത്ത ആദായനികുതി വകുപ്പിന് മൊഴി നൽകിയിരുന്നു. നേരത്തെ തന്നെ കർത്തയുടെ ഡയറിയിൽ രാഷ്ട്രീയഭേദമന്യേ വിവിധ നേതാക്കൾക്ക് പണം നൽകിയതിന്റെ വിവരങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യവും ഷോൺ ജോർജ് ഉന്നയിച്ചിട്ടുണ്ട്. ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണ്.

അതിനിടെ, പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ കൈക്കൂലി, കള്ളപ്പണ ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘം വിവരശേഖരണം ആരംഭിക്കാനൊരുങ്ങുകയാണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്നാണ് വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!