Monday, September 28, 2026

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണം; ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് മേധാവിയുടെ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ഇന്റലിജൻസ് മേധാവിയുടെ നിർദേശം. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെ മഫ്തിയിലും പൊലീസിനെ നിയോഗിക്കണമെന്നും ജില്ല പൊലീസ് മേധാവിമാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വലിയ ജനത്തിരക്ക് ഉണ്ടാകുന്നതും യാത്രയ്ക്കിടെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ അടുത്തെത്തി ചോദ്യങ്ങൾ ചോദിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങൾക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് നിർദേശം.

മുഖ്യമന്ത്രിയുടെ ശരീരത്തിൽ സ്പർശിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നാണ് നിർദേശം. യൂണിഫോമിലുള്ള പൊലീസുകാർക്കൊപ്പം മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം വിന്യസിക്കാനും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഇന്റലിജൻസ് തലത്തിൽ നൽകിയ സുരക്ഷാ നിർദേശം മാത്രമാണിതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകമായി സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച ഇന്റലിജൻസ് മേധാവിയുടെ നിർദേശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ ഇടപെട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!