Tuesday, September 29, 2026

മണ്‍ട്രിയോള്‍ പൊലീസില്‍ വംശീയതയും തീവ്രനിലപാടുകളും; ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത്

മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പട്രോളിങ് യൂണിറ്റില്‍ തീവ്രനിലപാടുകളുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന ഉപവിഭാഗം പ്രവര്‍ത്തിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മണ്‍ട്രിയോള്‍ പൊലീസ് ചീഫ് ഫാഡി ഡാഗര്‍ പൊതുസുരക്ഷാ കമ്മിറ്റിക്ക് സമര്‍പ്പിക്കുന്നതിനായി തയ്യാറാക്കിയ ആഭ്യന്തര രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ദ കനേഡിയന്‍ പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

സ്റ്റേഷന്‍ 39-ലെ 16 അംഗ പട്രോളിങ് യൂണിറ്റിലെ ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വംശീയ അധിക്ഷേപം നടത്തുകയും കറുത്തവര്‍ഗ്ഗക്കാരുടെയും അറബ് വംശജരുടെയും മുടി മുറിച്ച് ട്രോഫിയായി സൂക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിലെ ചില സഹപ്രവര്‍ത്തകര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ജൂണില്‍ തന്നെ ഈ യൂണിറ്റിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും യൂണിറ്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

പൊലീസ് സേനയില്‍ വരുത്താന്‍ ശ്രമിച്ച സാംസ്‌കാരിക മാറ്റങ്ങളെയും വംശീയ വിരുദ്ധ പരിഷ്‌കരണങ്ങളെയും പ്രതിരോധിക്കാന്‍ ‘തീവ്രനിലപാടുകളിലേക്ക് തിരിഞ്ഞ’ ചില ജീവനക്കാര്‍ ശ്രമിച്ചിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പ്രാഥമിക അന്വേഷണ തെളിവുകള്‍ കെബെക്ക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യം അവര്‍ തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!