Wednesday, September 30, 2026

ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യക്ക് റെക്കോര്‍ഡോടെ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ റെക്കോര്‍ഡ് പ്രകടനത്തോടെ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ശക്തരായ ചൈനയെ വീഴ്ത്തിയാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപ്പര്‍ത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം ചരിത്രനേട്ടം കൊയ്തത്.

വ്യക്തിഗത ഇനത്തില്‍ കൊറിയന്‍ താരം കാങ് യോണ്‍-സിയോയോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കുന്ന മികച്ച പ്രകടനമാണ് ജ്യോതി സുരേഖ ഫൈനലില്‍ പുറത്തെടുത്തത്. യുവതാരങ്ങളായ ചികിതയും പൃഥികയും മികച്ച പിന്തുണ നല്‍കിയതോടെ ചൈനീസ് പടയ്ക്ക് മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ സംഘം വ്യക്തമായ ആധിപത്യം പുലര്‍ത്തി. ആദ്യ റൗണ്ടില്‍ പെര്‍ഫെക്ട് 10 പോയിന്റുകള്‍ നേടി ഇന്ത്യ 60-58 എന്ന സ്‌കോറിന് മുന്നിലെത്തി. രണ്ടാം ഘട്ടത്തിലും ഇതേ മികവ് തുടര്‍ന്ന ഇന്ത്യന്‍ ടീം 178-176 എന്ന സ്‌കോറിന്റെ ലീഡോടെയാണ് അവസാന റൗണ്ടിലേക്ക് കടന്നത്.

തീവ്രമായ സമ്മര്‍ദ്ദത്തിന് വഴങ്ങി ചൈനീസ് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റിയപ്പോള്‍, അവസാന നിമിഷങ്ങളില്‍ ആറ് പെര്‍ഫെക്റ്റ് 10 പോയിന്റുകള്‍ നേടി ഇന്ത്യന്‍ താരം തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഫൈനലിന് മുന്‍പ് നടന്ന കടുത്ത സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണ കൊറിയയെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ആദ്യ ഘട്ടത്തില്‍ ഇരുടീമുകളും 59-59 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും, രണ്ടാം ഘട്ടത്തില്‍ 59-56 എന്ന സ്‌കോറില്‍ ഇന്ത്യ ലീഡ് നേടി. മൂന്നാം ഘട്ടത്തില്‍ ചില പിഴവുകള്‍ സംഭവിച്ചെങ്കിലും ഒടുവില്‍ 234-233 എന്ന സ്‌കോറിന് കൊറിയയെ മറികടന്ന് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!