Sunday, October 4, 2026

ആര്‍. ശ്രീലേഖ രാജി പിന്‍വലിച്ചേക്കും; ഫലം കണ്ട് അനുനയ ശ്രമങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള ആര്‍. ശ്രീലേഖയുടെ രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ബിജെപി നേതൃത്വത്തിന്റെ സജീവ ഇടപെടലിനെത്തുടര്‍ന്ന് സമവായ നീക്കങ്ങള്‍ ഫലം കണ്ടതായാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രീലേഖയുമായി നേരിട്ട് ചര്‍ച്ച നടത്തി.

കോര്‍പറേഷന്‍ ഭരണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെങ്കിലും ചര്‍ച്ചകളില്‍ വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതായി ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശം ശ്രീലേഖ പിന്നീട് പിന്‍വലിക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു മുന്‍പ് നല്‍കിയ വിശദീകരണം. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം നടത്തുന്ന ബിജെപിക്ക് ശ്രീലേഖ രാജി പിന്‍വലിക്കുന്നത് വലിയ ആശ്വാസമാകും.

നേരത്തെയും ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്ക് ചില അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍നിരയില്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും, വിജയിച്ച ശേഷം മേയര്‍ സ്ഥാനം നല്‍കാതെ വി.വി. രാജേഷിനെ മേയറാക്കിയതില്‍ അവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും അവര്‍ പ്രതീക്ഷിച്ച വോട്ടുകള്‍ സമാഹരിക്കാനായില്ലെന്ന പാര്‍ട്ടിയിലെ വിമര്‍ശനങ്ങളും വലിയ ചര്‍ച്ചയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!