Sunday, October 4, 2026

വോണിൽ മലയാളി കാൽനട യാത്രക്കാരൻ അപകടത്തിൽ മരിച്ചു

വോണിൽ മലയാളി കാൽനട യാത്രക്കാരൻ അപകടത്തിൽ മരിച്ചു. തിരുവനന്തപുരം സ്വദേശി സുഗീഷ് ആണ് മരിച്ചത്. ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു സുഗീഷ് . വോണിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ആയ കാൽനടയാത്രക്കാൻ മരിച്ചു. അപകടത്തിൽ പരിക്ക് പറ്റി റോഡിൽ കിടന്നിരുന്ന ഇയാളെ വാഹനമിടിച്ചതായി ടൊറന്റോ പോലീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് എത്തിയ പോലീസ് ഇയാൾ മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു.

കീൽ സ്ട്രീറ്റിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സുഗീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് കീൽ സ്ട്രീറ്റ്, The Chimneystack Road മുതൽ York Boulevard വരെയുള്ള ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!