Tuesday, October 6, 2026

കെബെക്കിലെ PQ വിജയത്തിന് പിന്നാലെ കാനഡയുടെ പരമാധികാരം ഉയർത്തിപ്പിടിച്ച് കാർണി

ഓട്ടവ : കെബെക്കിലെ പാർട്ടി ക്യൂബെകോയിസ് (PQ) മുന്നേറ്റത്തിന് പിന്നാലെ കാനഡയുടെ ദേശീയ പരമാധികാരവും ഐക്യവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. കെബെക്കിലെ പുതിയ പ്രീമിയർ-ഡിസിഗ്നേറ്റ് പോൾ സെന്റ്-പിയർ പ്ലാമോണ്ടനുമായി സംസാരിച്ചതായും കാനഡയിലെ ജനങ്ങളുടെ പരമാധികാരം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയതായും കാർണി പറഞ്ഞു.

കെബെക്കിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഫെഡറൽ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രവിശ്യയുടെ ഭാഷാ-സാംസ്കാരിക സ്വത്വവും കൂടുതൽ അധികാരത്തിനായുള്ള ആവശ്യങ്ങളും ദീർഘകാലമായി കാനഡയിലെ രാഷ്ട്രീയ ചർച്ചകളിലെ പ്രധാന വിഷയങ്ങളാണ്. PQയുടെ മുന്നേറ്റത്തോടെ ഈ വിഷയങ്ങൾ വീണ്ടും ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിയിരിക്കുകയാണ്.

കെബെക്കിൻ്റെ പ്രത്യേകതകളും അവകാശങ്ങളും അംഗീകരിച്ചുകൊണ്ടുതന്നെ കാനഡയുടെ ഐക്യം നിലനിർത്താനുള്ള സമീപനമാണ് ഫെഡറൽ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒട്ടാവയും ക്യൂബെക്ക് സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ദേശീയ ഐക്യം, പ്രവിശ്യാ അധികാരങ്ങൾ, ക്യൂബെക്കിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!