മിസിസ്സാഗ: മിസിസ്സാഗ മേയർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന കരോളിൻ പാരിഷിന് (Carolyn Parrish) പിന്തുണ അറിയിക്കുന്നതിനായി മിസിസ്സാഗയിലെ മലയാളി സമൂഹം ‘മീറ്റ് & ഗ്രീറ്റ്’ പരിപാടി സംഘടിപ്പിക്കുന്നു.
ഒക്ടോബർ 11, ഞായറാഴ്ച വൈകുന്നേരം 6:00 മുതൽ 8:00 വരെ മിസിസ്സാഗയിൽ വെച്ചാണ് പരിപാടി നടക്കുക. ( 4792 James Austin Drive, Mississauga, ON L4Z 4H3) .
പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അവസരമുള്ള ഈ പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല . ആർക്കും നേരിട്ട് എത്തി പരിപാടിയിൽ പങ്കെടുക്കാം (Walk-ins Welcome).
മിസിസ്സാഗയിലെ മലയാളികൾ കരോളിൻ പാരിഷിനെ സ്വാഗതം ചെയ്യുന്നു എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ടോമി കൊക്കാട്ട്: 647-892-7200
സിജു മാത്യു: (647) 784-5375
പ്രവീൺ വർക്കി: 647-854-0358
