Thursday, October 8, 2026

കനേഡിയൻ കവയിത്രി ആന്‍ കാഴ്സണ് സാഹിത്യ നൊബേൽ

സ്റ്റോക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആൻ കാർസണിന്. സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിച്ച കവിയെന്ന നിലയിലാണ് നൊബേൽ കമ്മിറ്റി കാർസണെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സംവാദത്തിലൂടെ സമകാലിക സാഹിത്യത്തിൽ പുതിയ ആവിഷ്കാരങ്ങൾ നടത്തിയതിനാണ് അംഗീകാരമെന്ന് കമ്മിറ്റി വ്യക്തമാക്കി. പുരാതന ഗ്രീക്ക് സാഹിത്യത്തിലെ നിരവധി കൃതികൾ കാർസൺ വിവർത്തനം ചെയ്തിട്ടുണ്ട്.

76കാരിയായ കാർസൺ മൂന്ന് പതിറ്റാണ്ടിലേറെയായി ക്ലാസിക്കൽ പഠനരംഗത്ത് അധ്യാപികയായും പ്രൊഫസറായും പ്രവർത്തിച്ചു. കവിതയ്ക്കും ഫിക്ഷനും പുറമെ ഉപന്യാസ രചനയിലും വിവർത്തന മേഖലയിലും അവർ സജീവമാണ്.

പുരാതന സാഹിത്യവും ആധുനിക രചനാരീതികളും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ സാഹിത്യ രൂപങ്ങൾ വികസിപ്പിച്ചതാണ് കാർസണിന്റെ രചനകളുടെ പ്രധാന സവിശേഷതകളിലൊന്നെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!