Thursday, October 8, 2026

‘അനീതിയുടെ രാജാവ്’; യൂറോപ്യൻ പാർലമെന്റിന് മുന്നിൽ ട്രംപിന്റെ നഗ്ന പ്രതിമ

സ്ട്രാസ്ബർഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിന് മുന്നിൽ അനാച്ഛാദനം ചെയ്തു. ഡാനിഷ് കലാകാരൻ ജെൻസ് ഗൽഷിയോ നിർമിച്ച എട്ടടി ഉയരമുള്ള പ്രതിമയ്ക്ക് ‘ദ ഓറഞ്ച് പ്ലേഗ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. 23 കാരറ്റ് സ്വർണം പൂശിയാണ് ശിൽപം നിർമിച്ചിരിക്കുന്നത്.

ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും മറുകയ്യിൽ തുലാസും പിടിച്ച നിലയിലാണ് ട്രംപിന്റെ പ്രതിമ. ലോകത്തിന്റെ ആകൃതിയിലുള്ള പന്തും ശിൽപത്തിന്റെ താഴെയുണ്ട്. ചെറിയൊരു മനുഷ്യന്റെ തോളിൽ കയറി നിൽക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപന. ‘അനീതിയുടെ രാജാവ്’ എന്ന പരിഹാസപൂർണമായ പേരും ശിൽപത്തിന് നൽകിയിട്ടുണ്ട്.

രാഷ്ട്രീയ വിഷയങ്ങളെ കലയിലൂടെ വിമർശിക്കുന്നതിൽ പ്രശസ്തനായ കലാകാരനാണ് ജെൻസ് ഗൽഷിയോ. ട്രംപിന്റെ വിദേശനയങ്ങളെയും പരിസ്ഥിതി നയങ്ങളെയും വിമർശിക്കുന്നതിനാണ് ശിൽപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൽഷിയോ വ്യക്തമാക്കി.

ലോകക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള കൂട്ടായ ശ്രമങ്ങൾക്കും ട്രംപ് വലിയ ഭീഷണിയാണെന്നും ഗൽഷിയോ പ്രസ്താവനയിൽ ആരോപിച്ചു.

യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗം പെർ ക്ലോസെനാണ് പ്രതിമ സ്പോൺസർ ചെയ്തത്. ശിൽപത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ പരിഹസിച്ച ക്ലോസെൻ, പ്രതിമ സഹിക്കാൻ കഴിയാത്തവർക്ക് യൂറോപ്യൻ പാർലമെന്റിൽ സ്ഥാനമുണ്ടാകരുതെന്നും അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!