Thursday, October 8, 2026

പ്രതിപക്ഷ പ്രതിഷേധം: ഗ്യാനേഷ് കുമാറിന്റെ വസതിക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിനും സുരക്ഷ വർധിപ്പിച്ചു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിലെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തുമാണ് അധിക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചത്.

പുതിയ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. രാജ്യതലസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ സുരക്ഷാ ഏജൻസികളുമായി ഏകോപിച്ച് പ്രവർത്തിക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഗ്യാനേഷ് കുമാറിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ലഭിക്കുന്നത്.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി രംഗത്തുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!