അറ്റ്‌ലാന്റിക്: നോവസ്‌കോഷയിലും ന്യൂ ബ്രണ്‍സ്വിക്കിലും പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. അതേസമയം പ്രദേശത്തുടനീളം ഡീസല്‍ വില കുറഞ്ഞു.
നോവസ്‌കോഷ (Nova Scotia):ഹാലിഫാക്‌സ് മേഖലയില്‍ റെഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ ലിറ്ററിന് 1.2 സെന്റ് വര്‍ധിച്ച് പുതിയ കുറഞ്ഞ നിരക്ക് 192.9 സെന്റായി. എന്നാല്‍ ഡീസല്‍ ലിറ്ററിന് 5 സെന്റ് കുറഞ്ഞ് 260.5 സെന്റിലെത്തി. യെ്കപ് ബ്രെറ്റണില്‍ പെട്രോളിന് ലിറ്ററിന് 194.8 സെന്റും ഡീസലിന് 262.5 സെന്റുമാണ് പുതിയ കുറഞ്ഞ നിരക്ക്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.): പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ റെഗുലര്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ലിറ്ററിന് 202.9 സെന്റായി തുടരുന്നു. അതേസമയം ഡീസല്‍ ലിറ്ററിന് 1.2 സെന്റ് കുറഞ്ഞ് 255.5 സെന്റായി.
ന്യൂ ബ്രണ്‍സ്വിക് (New Brunswick):ന്യൂബ്രണ്‍സ്വിക്കില്‍ റെഗുലര്‍ പെട്രോള്‍ പരമാവധി വിലയില്‍ 0.2 സെന്റിന്റെ നേരിയ വര്‍ധനവോടെ ലിറ്ററിന് 195.4 സെന്റായി. ഡീസല്‍ വില 1.4 സെന്റ് കുറഞ്ഞ് പരമാവധി 268.2 സെന്റിലെത്തി.
