അന്തരിച്ച ആദ്യകാല കനേഡിയൻ മലയാളി റവ. ഡോ. ജോർജ്ജ് തോമസിൻ്റെ വ്യൂവിങ് ഇന്ന്. ഒക്ടോബർ 3 ന് ആയിരുന്നു ജോർജ് തോമസ് (88) നിര്യാതനായത്. കേരള ക്രിസ്ത്യൻ അസംബ്ലിയുടെ ആദ്യകാല പാസ്റ്ററും, സിയോൺ ഗോസ്പൽ അസംബ്ലിയുടെ സ്ഥാപകനും ആയിരുന്നു .
കാനഡയിലെ പെന്തക്കോസ്ത്, മലയാളി ക്രിസ്ത്യൻ സമൂഹത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, 1969-ൽ സിയോൺ ഗോസ്പൽ അസംബ്ലി സ്ഥാപിച്ചു. ടൊറന്റോ ബാപ്റ്റിസ്റ്റ് സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും, കാനഡ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഡോക്ടറേറ്റും നേടിയ അദ്ദേഹം 60 വർഷത്തിലധികം ദൈവവചനം പ്രസംഗിച്ചു.
ഭാര്യ അന്നമ്മ തോമസിനൊപ്പം ജീവിതത്തിലും ശുശ്രൂഷയിലും പങ്കാളിയായിരുന്ന അദ്ദേഹം, മക്കളായ സാന്ദ്ര, ഷാരോൺ, റേച്ചൽ, ജോഫ്രി എന്നിവരെയും, കൊച്ചുമക്കളെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യം ഏൽപ്പിച്ചാണ് യാത്രയായത്.

സംസ്കാര ശുശ്രൂഷകൾ:
Viewing: ഒക്ടോബർ 9, വെള്ളിയാഴ്ച വൈകുന്നേരം 5:00 മണി.
സ്ഥലം: The Canadian Mar Thoma Church, 159 Sandiford Drive, Whitchurch-Stouffville, ON L4A 0Y2.
സംസ്കാര ശുശ്രൂഷ (Funeral): 2026 ഒക്ടോബർ 10, ശനിയാഴ്ച രാവിലെ 9:00 മണി.
Elgin Mills Cemetery, 1591 Elgin Mills Road East, Richmond Hill, ON L4S 1M9.
