Sunday, October 11, 2026

ബ്രാംപ്ടണിൽ നടന്ന കൊലപാതക ശ്രമം, 35-കാരനെ തിരഞ്ഞ് പോലീസ്

ബ്രാംപ്ടൺ: ബ്രാംപ്ടണിൽ നടന്ന കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന 35-കാരനായ വിമൽ മോഹനെ പീൽ റീജിയണൽ പോലീസ് തിരയുന്നു. ഒക്ടോബർ 7-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്നത് . ബ്രാംപ്ടൺ സ്വദേശിയായ മോഹനെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.പ്രതിയെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യർഥിച്ചിട്ടുണ്ട്. വിമൽ മോഹനെക്കുറിച്ചോ സംഭവവുമായി ബന്ധപ്പെട്ടോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീൽ റീജിയണൽ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!