ഇന്ത്യ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചർച്ച നടത്തി. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനകീയ ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ ഇരുവരും തീരുമാനിച്ചു.

ഇന്ത്യ-കാനഡ ബന്ധത്തിലെ സമീപകാല പുരോഗതി ഊട്ടിയുറപ്പിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിൽ കാര്യക്ഷമമായ ഫലങ്ങൾ കൈവരിക്കുന്നതിനുമായി ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

കൂടുതൽ സ്ഥിരതയുള്ളതും സമൃദ്ധവുമായ ലോകത്തിന് സംഭാവന നൽകുന്നതിൽ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

