Friday, October 16, 2026

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്: പ്രൈമറി സ്‌കൂളിലുണ്ടായ ആക്രണത്തില്‍ അധ്യാപികയും 3 കുട്ടികളും കൊല്ലപ്പെട്ടു

ഒറിഗോണ്‍: അമേരിക്കയിലെ ഒറിഗോണിലുള്ള ബെന്‍ഡിലെ സില്‍വര്‍ റെയില്‍ എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് കുട്ടികളും ഒരു അധ്യാപകനും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. അഞ്ച്, എട്ട്, പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ 16-വയസുകാരനായ കൗമാരക്കാരനും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് വയസ്സുള്ള ഒരു വിദ്യാര്‍ഥിക്കും 54 വയസ്സുള്ള അധ്യാപകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍തന്നെ ബെന്‍ഡിലെ സെന്റ് ചാള്‍സ് മെഡിക്കല്‍ സെന്ററില്‍ തീവ്രപരിചരണത്തിനായി പ്രവേശിപ്പിച്ചു. അക്രമിയുടെ പേരുവിവരങ്ങള്‍ പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വെടിവെപ്പ് വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമി തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറിയിരുന്നു. തുടര്‍ന്ന്, ഈ സംഭവത്തിന് സാക്ഷിയായ പ്രദേശവാസിയായ ഒരാള്‍ സ്വന്തം കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.ആക്രമണത്തെത്തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും സുരക്ഷിതമായി തൊട്ടടുത്തുള്ള പള്ളിയിലേക്ക് മാറ്റി.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള 450-ഓളം വിദ്യാര്‍ഥികളും 40 ജീവനക്കാരുമാണ് സ്‌കൂളിലുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസും എഫ്ബിഐയും ചേര്‍ന്ന് വിശദമായ അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!