Sunday, October 18, 2026

ആൽബർട്ടയിൽ നിർണായക ജനഹിത പരിശോധനയ്ക്ക് രണ്ട് ദിവസം മാത്രം; അനുകൂലികളും എതിർപ്പുകാരും അവസാനവട്ട പ്രചാരണത്തിൽ

ആൽബർട്ട പ്രവിശ്യയുടെ ഭാവി നിർണയിക്കുന്ന ജനഹിത പരിശോധനയ്ക്ക് മുന്നോടിയായി പ്രചാരണം ശക്തമായി. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി രംഗത്തെത്തി. മുൻകൂർ വോട്ടെടുപ്പിന്റെ അവസാന ദിവസമായ ശനിയാഴ്ച പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ റാലികളും പ്രതിഷേധ പരിപാടികളും നടന്നു.

ആൽബർട്ട ഫെഡറേഷൻ ഓഫ് ലേബർ പ്രവിശ്യയിലുടനീളം 15 റാലികൾ സംഘടിപ്പിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ശക്തമായ കാറ്റിനെ തുടർന്ന് ഒക്കോട്ടോക്സിൽ നടത്താനിരുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. എഡ്മിൻ്റണിലെ ആൽബർട്ട നിയമസഭാ മന്ദിരത്തിന് സമീപം നടത്താൻ നിശ്ചയിച്ചിരുന്ന സ്വാതന്ത്ര്യ അനുകൂല റാലിയും മോശം കാലാവസ്ഥയെ തുടർന്ന് വൈകിയാണ് ആരംഭിച്ചത്.

ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട് പ്രവിശ്യയിൽ രാഷ്ട്രീയ ചർച്ചകളും പൊതുപ്രതിഷേധങ്ങളും ശക്തമായിരിക്കുകയാണ്. ആൽബർട്ട കാനഡയുടെ ഭാഗമായി തുടരണമോ, അതോ സ്വതന്ത്ര രാജ്യമാകുന്നതിനുള്ള നടപടികളിലേക്ക് കടക്കണമോ എന്ന വിഷയമാണ് ചർച്ചയുടെ കേന്ദ്രബിന്ദു. വോട്ടെടുപ്പിന്റെ ഫലം പ്രവിശ്യയുടെ രാഷ്ട്രീയ ഭാവിയിലും കാനഡയുടെ ഫെഡറൽ സംവിധാനത്തിലും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!