Thursday, October 29, 2026

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനത്തിന് മുന്നോടിയായി ടൊറന്റോയിൽ തയ്യാറെടുപ്പ് യോഗം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബറിലെ കാനഡ സന്ദർശനത്തിന് മുന്നോടിയായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആലോചിക്കാൻ യോഗം നടത്തി . ഡിസംബർ 11, 12 തീയതികളിൽ നടക്കുന്ന സന്ദർശനത്തിന്റെ ഭാഗമായി വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സമ്മേളനവും സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ചർച്ചയായത്. പരിപാടികൾ സുഗമമായി നടത്തുന്നതിനായി വിവിധ സംഘടനാ പ്രതിനിധികളുമായി കോൺസുലേറ്റ് ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഒക്ടോബറിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് സന്ദർശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത് . വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപാവസരങ്ങൾ കണ്ടെത്തുന്നതിനും ചർച്ചകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായ CEPA സംബന്ധിച്ച ചർച്ചകളും സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. കരാർ സംബന്ധിച്ച ചർച്ചകളുടെ പുരോഗതിയും ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധത്തിന്റെ ഭാവിയും പ്രധാന വിഷയങ്ങളായേക്കും. ഇന്ത്യൻ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയ്ക്കും വലിയ പ്രാധാന്യമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!