Friday, October 30, 2026

കാനഡയുടെ ബജറ്റ് കമ്മി 5.36 ബില്യണ്‍ ഡാളറായി കുറഞ്ഞു: റിപ്പോര്‍ട്ട്

ഓട്ടവ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ(2026-27 ) ആദ്യ അഞ്ച് മാസങ്ങളില്‍ (ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ) ഫെഡറല്‍ ഗവണ്‍മെന്റ് 5.36 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 11.07 ബില്യണ്‍ ഡോളറിന്റെ കമ്മിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതിയാണുള്ളതെന്ന് മന്ത്രാലയത്തിന്റെ പ്രതിമാസ ‘ഫിസ്‌കല്‍ മോണിറ്റര്‍’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വ്യക്തിഗത ആദായ നികുതി, ജി.എസ്.ടി വരുമാനം, മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനം എന്നിവയിലുണ്ടായ വര്‍ദ്ധനവാണ് കമ്മിയുടെ അളവ് പകുതിയോളമായി കുറയ്ക്കാന്‍ സഹായിച്ചത്. ഇക്കാലയളവില്‍ ഗവണ്‍മെന്റിന്റെ ആകെ വരുമാനം 201.18 ബില്യണ്‍ ഡോളറില്‍ നിന്ന് 215.54 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നാല്‍ കസ്റ്റംസ് ഇറക്കുമതി തീരുവയിലും ഊര്‍ജ്ജ നികുതി വരുമാനത്തിലുമുണ്ടായ കുറവ് ആകെ വരുമാനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

അതേസമയം, ഡയറക്ട് പ്രോഗ്രാം ചെലവുകളും വ്യക്തികള്‍ക്കുള്ള പ്രധാന ആനുകൂല്യ വിതരണങ്ങളും ഉയര്‍ന്നതോടെ സര്‍ക്കാറിന്റെ പ്രോഗ്രാം ചെലവുകള്‍ 187.16 ബില്യണ്‍ ഡോളറില്‍ നിന്ന് 195.95 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. കൂടാതെ പൊതു കടത്തിന്റെ പലിശ ഇനത്തിലുള്ള ചെലവുകള്‍ 23.01 ബില്യണ്‍ ഡോളറില്‍ നിന്ന് 25.10 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആക്ചുവറിയല്‍ നഷ്ടം 2.08 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ ഇത്തവണ 150 മില്യണ്‍ ഡോളറിന്റെ ആക്ചുവറിയല്‍ നേട്ടം സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!