Thursday, November 5, 2026

U.S തിരഞ്ഞെടുപ്പ് ഫലം ആല്‍ബര്‍ട്ടയുടെ നിലപാടിന്റെ വിജയം: ഡാനിയല്‍ സ്മിത്ത്

എഡ്മിന്റന്‍: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയം കാനഡ-യു.എസ് വ്യാപാര തര്‍ക്കത്തില്‍ ആല്‍ബര്‍ട്ട സ്വീകരിച്ച നയങ്ങള്‍ ശരിയായിരുന്നു എന്നതിന്റെ തെളിവാണെന്ന് പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രവിശ്യ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സ്മിത്ത് വ്യക്തമാക്കി.

ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ മറ്റ് കനേഡിയന്‍ പ്രവിശ്യകള്‍ തിരിച്ചടിയെന്നോണം കര്‍ശന നടപടികള്‍ സ്വീകരിച്ചപ്പോഴും, ആല്‍ബര്‍ട്ട നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. ഇന്ധന കയറ്റുമതി തടയുന്നതടക്കമുള്ള കടുത്ത നിലപാടുകളോട് സ്മിത്ത് വിയോജിച്ചിരുന്നു.

അതേസമയം, വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ചെറു കരാറുകളില്‍ ആല്‍ബര്‍ട്ട കനേഡിയന്‍ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുന്ന പുതിയ നയം പ്രഖ്യാപിച്ചു. ഏകദേശം 350 മില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ കരാറുകളില്‍ പ്രാദേശിക കമ്പനികള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ ഈ നീക്കം സഹായിക്കും.

എന്നാല്‍, സര്‍ക്കാര്‍ തദ്ദേശീയ കമ്പനികളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എടുക്കാന്‍ വളരെ വൈകിയെന്ന് പ്രതിപക്ഷ നേതാവും എന്‍.ഡി.പി (NDP) മേധാവിയുമായ നാഹീദ് നെന്‍ഷി വിമര്‍ശിച്ചു. ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ തന്നെ നടപ്പാക്കേണ്ടിയിരുന്ന പദ്ധതികളാണിതെന്നും, അല്‍ബെര്‍ട്ട സര്‍ക്കാര്‍ ‘സംസ്‌കാര യുദ്ധ’ (Culture War) രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നെന്‍ഷി ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!