Friday, November 20, 2026

ഇറാനെതിരായ യുദ്ധം: തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്ന് ട്രംപ്

ബെയ്ജിങ്: ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതുവർഷാരംഭത്തിന് ശേഷം സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയിൽ നടന്ന APEC ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എന്നിവരുമായി ഇറാൻ യുദ്ധം സംബന്ധിച്ച് ചർച്ച നടത്തിയതായും ട്രംപ് വെളിപ്പെടുത്തി.

അതേസമയം, ഇറാനെതിരായ സൈനിക നടപടികളിൽ ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള യുദ്ധാധികാര പ്രമേയം യുഎസ് സെനറ്റ് തള്ളി. റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് 48നെതിരെ 51 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. നേരത്തെ ജനപ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തിനാണ് സെനറ്റിൽ തിരിച്ചടി നേരിട്ടത്.

ഇതിനിടെ, കടലിൽ ചരക്കുകൈമാറ്റം നടത്തുന്ന ഇറാനിയൻ കപ്പലുകൾക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. എന്നാൽ, അമേരിക്ക ഏർപ്പെടുത്തിയ നാവിക, കര, വ്യോമ ഉപരോധങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ഹുസൈൻ മൊഹെബി പ്രതികരിച്ചു.

ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ നാവിക മൈനുകളിൽ തട്ടി മൂന്ന് വൻ എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ റെവല്യൂഷ
ണറി ഗാർഡിന്റെ നാവികസേനയും അവകാശപ്പെട്ടു.

ഇറാനെതിരായ അമേരിക്കൻ നീക്കങ്ങളും ഇറാന്റെ തിരിച്ചടിയുമുൾപ്പെടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത നീക്കങ്ങൾ ആഗോള എണ്ണവിപണിയിലും അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിലും നിർണായകമായേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!