വൻകൂവർ: കൗമാരക്കാരനെ ആക്രമിച്ച കേസിൽ കുറ്റം സമ്മതിച്ച മുൻ ആർസിഎംപി അസിസ്റ്റന്റ് കമ്മീഷണർ ഡേവിഡ് ടെബൂളിനെ കോടതി ഉപാധികളോടെ വിട്ടയച്ചു. 2025 ജൂലൈയിൽ അബോട്ട്സ്ഫോർഡ് റിക്രിയേഷൻ സെന്ററിൽ വെച്ചാണ് സംഭവം. കൗമാരക്കാരന്റെ കഴുത്തിൽ പിടിച്ച് ആക്രമിച്ചെന്നാണ് കേസ്. 52കാരനായ ടെബൂൾ ഒരു ആക്രമണക്കുറ്റം സമ്മതിച്ചതോടെ മറ്റ് കുറ്റങ്ങൾ പിൻവലിച്ചു.

12 മാസത്തെ പ്രൊബേഷൻ, 50 മണിക്കൂർ സാമൂഹിക സേവനം, ആയുധം കൈവശം വയ്ക്കുന്നതിനുള്ള നിരോധനം എന്നിവയാണ് കോടതി മുന്നോട്ടുവെച്ച ഉപാധികൾ. തിരുത്തൽ നടപടികളുടെ ഭാഗമായുള്ള പരിപാടികളിലും (Restorative Justice Programs) പങ്കെടുക്കണം. സംഭവത്തിന് പിന്നാലെ 2025 ജൂലൈ ഒന്നിന് ടെബൂൾ ആർസിഎംപി അസിസ്റ്റന്റ് കമ്മീഷണർ സ്ഥാനം രാജിവെച്ചിരുന്നു.
