Wednesday, November 25, 2026

11 മണിക്കൂര്‍ നീണ്ട ദൗത്യം; ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു

മൂന്നാര്‍: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്ത് വെച്ചാണ് ദൗത്യസംഘം ആദ്യ ഡോസ് മയക്കുവെടി വെച്ചത്. ഇതോടെ പതിനൊന്ന് മണിക്കൂര്‍ നീണ്ടുനിന്ന അതീവ വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനാണ് വിരാമമായിരിക്കുന്നത്.

പുലര്‍ച്ചെ ജലാശയത്തില്‍ ഇറങ്ങിയ ചക്കക്കൊമ്പന്‍ മറുകരയിലേക്ക് നീന്തിക്കയറുകയും തുടര്‍ന്ന് മുന്നൂറ്റിയൊന്ന് കോളനി ഭാഗത്തേക്ക് നീങ്ങുകയുമായിരുന്നു. ഇത് ദൗത്യസംഘത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ബേസ് ക്യാമ്പിലുള്ള കുങ്കിയാനകള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെടും. കുങ്കിയാനകളെ എത്തിച്ച ശേഷം ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!