ഉത്തരകാശിയിലെ ടണലില്‍ കുടുങ്ങിയ നാല്പത് തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വിജയത്തിനരികെ. ഇനി 15 മീറ്റര്‍ കൂടി തുരന്നാല്‍ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാകും. വൈകുന്നേരത്തോടെ ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമം. 45 മീറ്ററാണ് ഇതുവരെ ഡ്രില്ല് ചെയ്തത്. കഴിഞ്ഞ ദിവസം സ്ഥാപിച്ച ആറിഞ്ച് വീതിയുള്ള പൈപ്ലൈന് വഴി ഉള്ളിലുള്ള തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു.

നിര്‍മാണത്തിലിരിക്കെ നവംബര്‍ പന്ത്രണ്ടിനാണ് തുരങ്കമിടിഞ്ഞ് തൊഴിലാളികള്‍ കുടുങ്ങിയത്. രണ്ട് കിലോമീറ്റര്‍ നീളമുള്ളതാണ് തുരങ്കം. അമേരിക്കന്‍ നിര്‍മിത യന്ത്രമുപയോഗിച്ചാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്. ഡ്രില്ലിങിനിടെ മണ്ണിടിഞ്ഞതോടെ തുരങ്കത്തിന് മുകളില്‍ നിന്ന് തുരക്കാനുള്ള ശ്രമവും രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നു.
