Thursday, March 12, 2026

കെൻസിംഗ്ടൺ മാർക്കറ്റ് ക്യാമ്പ് നീക്കം ചെയ്യാനുള്ള പദ്ധതികൾ ആരംഭിച്ചതായി ടൊറന്റോ സിറ്റി

കെൻസിംഗ്ടൺ മാർക്കറ്റ് ക്യാമ്പ് നീക്കം ചെയ്യാനുള്ള പദ്ധതികൾ ആരംഭിച്ചതായി ടൊറന്റോ സിറ്റി. ഒരു ചെറിയ പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന താൽക്കാലിക ക്യാമ്പ് നീക്കം ചെയ്യാൻ പദ്ധതിയിടുന്നതായി ടൊറന്റോ സിറ്റിയുടെ എൻക്യാമ്പ്‌മെന്റ് ഓഫീസ് ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ നഗര ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. ക്യാമ്പ് നീക്കം ചെയ്യാനും, താമസക്കാരെ കുടിയൊഴിപ്പിക്കാനുമുളള അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ക്യാമ്പ്‌മെന്റിൽ താമസിക്കുന്ന നിരവധി ആളുകൾ ആശങ്ക പ്രകടിപ്പിച്ചതായി ബെല്ലെവ്യൂ അവന്യൂവിലെ സെന്റ് സ്റ്റീഫൻ-ഇൻ-ഫീൽഡ് ആംഗ്ലിക്കൻ ചർച്ച് ശുശ്രൂശക കാനൻ മാഗി ഹെൽവിഗ് പറഞ്ഞു.

ക്യാമ്പിൽ താമസിക്കുന്നവർ പള്ളിയിൽ നിന്നും സമീപത്തെ ഏജൻസികളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ വളരെയധികം ആശ്രയിക്കുന്നതായി ഹെൽവിഗ് പറഞ്ഞു. ആളുകൾ സ്ഥിരതാമസക്കാരാവുന്നതും ആരോഗ്യവാന്മാരാകുന്നതും ഞങ്ങൾ കാണുന്നു, അതെല്ലാം ഇപ്പോൾ അപകടത്തിലാണ്, അവർ പറഞ്ഞു. ക്യാമ്പിൽ താമസിക്കുന്നവർക്ക് പ്രഥമശുശ്രൂഷ, പിയർ സപ്പോർട്ട് വർക്കർ ഉൾപ്പെടെയുള്ള സാമൂഹിക പിന്തുണാ സേവനങ്ങൾ, കൗൺസിലിങ്ങ്, എന്നിവ സഭ നൽകുന്നുവെന്നും അവർ പറഞ്ഞു.

പൊതുസുരക്ഷാ മുൻനിർത്തി “103 ബെൽവ്യൂ അവന്യൂവിന് സമീപം സ്ഥിതി ചെയ്യുന്ന സിറ്റിയുടെ ഉടമസ്ഥതയിലുള്ള ക്യാമ്പ്മെന്റിൽ ടൊറന്റോ നഗരം നാളെ ക്യാമ്പ്മെന്റിന് സേവനം പുനസ്ഥാപിക്കുമെന്ന് നഗര വക്താവ് റസ്സൽ ബേക്കർ സ്ഥിരീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!