Tuesday, February 10, 2026

ശ്രീകൃഷ്ണ ജന്മഭൂമി കേസ്;ഷാഹി ഈദ്ഗാ സമുച്ചയത്തിന്റെ സർവേയ്ക്ക് ഹൈക്കോടതി അനുമതി

ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് മഥുരയിലെ ഷാഹി ഈദ്ഗാഹിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ഡിസംബർ 18ന് കോടതി വീണ്ടും കേൾക്കും. ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ സുപ്രധാന തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. വാരാണസിയിലെ ജ്ഞാൻവാപി ക്ഷേത്രത്തിൽ നടന്ന അതേ രീതിയിലാണ് മഥുരയിലും സർവേ നടക്കുക. ഷാഹി ഈദ്ഗാ സമുച്ചയം സർവേ ചെയ്യുന്നതിന്റെ ഭാ​ഗമായി അഭിഭാഷക കമ്മീഷണറെ കോടതി നിയമിക്കുകയും.

ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേയ്ക്ക് അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച അപേക്ഷ അലഹബാദ് ഹൈക്കോടതി അംഗീകരിച്ചതായി ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ വാദങ്ങൾ കോടതി തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഷാഹി ഈദ്ഗാ മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ട്. യഥാർത്ഥ സ്ഥാനം അറിയാൻ, ഒരു അഭിഭാഷക കമ്മീഷണർ ആവശ്യമാണ്. ഇത് കോടതിയുടെ സുപ്രധാന വിധിയാണ്,” ജെയിൻ പറഞ്ഞു.

നേരത്തെ നവംബർ 16 ന്, അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സമർപ്പിച്ച അപേക്ഷയിൽ അലഹബാദ് ഹൈക്കോടതി ഉത്തരവ് മാറ്റിവച്ചിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്താണ് ക്ഷേത്രഭൂമി കൈയ്യേറി ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!