Wednesday, September 10, 2025

ഗവർണർ പ്രകോപനപരമായ അവസ്ഥ ഉണ്ടാക്കുന്നു, ഒരു നാടിനെ തന്നെ ആക്ഷേപിക്കുന്നു; ഗവർണർക്കെതിരെ മുഖ്യമന്ത്രി

chief minister pinarayi vijayan criticized the governor

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ അങ്ങേയറ്റം പ്രകോപനപരമായ അവസ്ഥ ഉണ്ടാക്കുന്നു. ഒരു നാടിനെ തന്നെ ആക്ഷേപിക്കുന്നു. ഇക്കാര്യം കേന്ദ്രം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ക്രിമിനൽസ്, ബ്ലഡി റാസ്‌കൽസ് എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്. ചെറുപ്പക്കാരായ കുട്ടികളെ എന്തൊക്കെയാണ് വിളിക്കുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടതാണോ ഇത്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയാണ് ഗവർണർക്ക്. വ്യക്തിപരമായി ആളുകളെ അധിക്ഷേപിക്കുന്നത് കൂടാതെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ് അദ്ദേഹം. ബ്ലഡി കണ്ണൂരെന്ന് പറയുന്ന നിലയുണ്ടായി. ഏതെങ്കിലും ഭരണാധികാരി അങ്ങനെ ചെയ്യുമോ’? എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധിയായാണ് ഗവർണർ ഇരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ക്രമസമാധാന നില കൂടുതലാണ്. അതിനാൽ, ശാന്തമായി നിൽക്കുന്ന സംസ്ഥാനത്തെ പ്രശ്‌നങ്ങളുണ്ടാക്കി കലുഷിതമാക്കാൻ ഗവർണർ ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണ്’ അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!