കാലിഡണിൽ യാത്രാ വാഹനവും സ്‌കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൻ പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടില്ല. ഹാർട്ട് ലേക്ക് റോഡിലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
അപകട സമയത്ത് ബസിൽ ഒരു വിദ്യാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ, യാത്രാ വാഹനത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന്ഓൾഡ് സ്കൂൾ റോഡിനും മെയ്ഫീൽഡ് റോഡിനുമിടയിൽ ഹാർട്ട് ലേക്ക് റോഡ് അടച്ചിരിക്കുകയാണ്.