Monday, August 18, 2025

ഗാസയെ ഇടിച്ചുനിരത്തുന്നതല്ല ഭീകരവാദത്തിന് എതിരായ പോരാട്ടം, ആക്രമണം നിർത്തണം; ഇമ്മാനുവൽ മാക്രോൺ

fighting terrorism does not mean leveling gaza emmanuel macron

പാരീസ്: ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാൽ ഗാസയെ നിരപ്പാക്കുക എന്ന് അർഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എല്ലാ ജീവനുകളുംവിലപ്പെട്ടതാണ്. അക്രമം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും മാക്രോൺ പറഞ്ഞു.

ഗാസയിൽ പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേൽ നിർബന്ധമായും അവസാനിപ്പിക്കണമെന്ന് നേരത്തെ മാക്രോൺ വ്യക്തമാക്കിയിരുന്നു. പിന്നാലെ, രാഷ്ട്രങ്ങൾ ഇസ്രയേലിനെയല്ല മറിച്ച് ഹമാസിനെയാണ് അപലപിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് നെതന്യാഹു രംഗത്തെത്തിയിരുന്നു. ഗാസയിൽ ഇന്ന് ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ നാളെ പാരീസിലും ന്യൂയോർക്കിലും ലോകത്തെവിടെയും നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരാക്രണണത്തിനെതിരായ പോരാട്ടമെന്നാൽ ഗാസയെ നിരപ്പാക്കുന്നതല്ല. വിവേചനരഹിതമായി സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അനുവദിക്കാനാവില്ല. എല്ലാ ജീവനുകളും തുല്യമാണ്. ഈ രീതിയിലുള്ള അക്രമം അവസാനിപ്പിക്കാൻ ഇസ്രയേൽ തയ്യാറാകണം എന്ന് മാക്രോൺ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!