ജനീവ: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം അപകടത്തിൽപ്പെട്ട ബോട്ട് യാത്രക്കാരെ അടിയന്തരമായി രക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 185 പേരാണ് ബോട്ടിൽ ഉള്ളത്. ഇതിൽ ഒരാൾ മരിച്ചു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

റോഹിങ്ക്യകളെന്ന് കരുതപ്പെടുന്ന കുടിയേറ്റക്കാരെ രക്ഷിക്കാൻ പ്രദേശത്തെ എല്ലാ തീരദേശ അധികാരികളുമായും ഏജൻസി എത്തിച്ചേരുകയാണെന്ന് യുഎൻഎച്ച്സിആർ വക്താവ് ബാബർ ബലോച്ച് അറിയിച്ചു. ഇത് ശരിക്കും നിരാശാജനകമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യാൻമറിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് മുസ്ലീം റോഹിങ്ക്യകൾ, മ്യാൻമറിൽ നിന്ന് കടൽ മാർഗം വഴി ഓരോ വർഷവും മലേഷ്യയിലോ ഇന്തോനേഷ്യയിലോ എത്തിച്ചേരാൻ ശ്രമിക്കാറുണ്ട്. 2022-ൽ 2000-ലധികം റോഹിങ്ക്യകൾ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അപകടകരമായ യാത്രയ്ക്ക് ശ്രമിച്ചതായി യുഎൻഎച്ച്സിആർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം റോഹിങ്ക്യൻ അഭയാർഥികൾ ഉൾപ്പെടെ 570-ലധികം പേർ ഈ മേഖലയിൽ കടലിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്.