ടൊറന്റോയിലെ എന്റർടൈൻമെന്റ് ഡിസ്ട്രിക്റ്റിൽ പുലർച്ചെ നടന്ന വെടിവയ്പ്പിൽ 30 വയസ്സുള്ള യുവാവിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡ്‌ലെയ്ഡ് സ്ട്രീറ്റ് വെസ്റ്റിനും ജോൺ സ്ട്രീറ്റിനും സമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

വിവരം ലഭിച്ചയുടൻ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.