Tuesday, October 14, 2025

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം

paytm fires over hundred employees across units

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം. ഇതേടെ പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലും.

പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വായ്പാധിഷ്ടിതമായ ചില സേവനങ്ങൾക്കും ‘ബൈ നൗ പേ ലേറ്റർ’ പോലെയുള്ള ഓഫറുകൾക്കും ആർ.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്.

ഈ വർഷം ആദ്യ മൂന്ന് പാദവാർഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികൾ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കൺസൾട്ടിങ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. 2022ൽ 20,000ലേറെ തൊഴിലാളികളെയും 2021ൽ 40480 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു.

പേയ്മെന്റുകൾ, വായ്പകൾ, പ്രവർത്തനങ്ങൾ, വിൽപ്പന എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലുടനീളമുള്ള ജീവനക്കാരെ ഈ പിരിച്ചുവിടലുകൾ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!